കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസത്തിന് വാടക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വീതം വാടകയിനത്തിൽ നൽകും.
ബന്ധുവീടുകളിലേക്ക് മാറിയാലും ഈ തുക ലഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പണം ലഭിക്കില്ല.
സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ വാടക വീടുകളിൽ താമസം മാറ്റുന്നവർക്കും പണം നൽകില്ല. ഭാഗിക സ്പോൺസർഷിപ്പ് ഉള്ളവർക്ക് പണം ലഭിക്കും.
![]()
