കോട്ടയം : എൽ എൽ ബി സർട്ടിഫക്കറ്റ് പുന: പരിശോധിച്ചാൽ പലരും കുടുങ്ങുമെന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.
കോട്ടയത്ത് ഒരു സ്വകാര്യ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം. വ്യാജ സർട്ടിഫിക്കേറ്റ് വിവാദത്തിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് പാർട്ടിയുടെ നിലപാട്.നിഖിൽ തോമസിന്റെ കേസ് ശരിയായ രീതിയിൽ ആണ് നടക്കുന്നതെന്നും ഏതെങ്കിലും സംഘടനയിൽ പ്രവർത്തിക്കുന്നവർ ചെയ്യുന്ന തെറ്റ് ആ സംഘടനയെ അടച്ചക്ഷേപിക്കുന്നത് ശരിയല്ല എന്ന് പറയുന്നതിനിടയിൽ ആണ് പേര് എടുത്ത് പറയാതെ ഒരു സ്ഥാപനത്തിൽ നിന്ന് നൽകുന്ന എൽ എൽ ബി ബിരുദത്തേ കുറിച്ച് ജയരാജൻ സംശയം പ്രകടിപ്പിച്ചത്. ” ആ സ്ഥപനത്തെ കുറിച്ച് പ്രചരിക്കുന്ന ഒരു കഥയുണ്ട്. മൂന്നു വർഷത്തെ കോഴ്സിന് ചേരുന്നവർ സർട്ടിഫിക്കേറ്റ് വാങ്ങാൻ മാത്രമേ പോകാറുള്ളു”
![]()
