റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ് : റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ “സ്വാന്തനം വിങ്ങ്” ഇസ്ലാഹി സെൻറർ നാൽപ്പതാം വാർഷിക പരിപാടികളുടെ ഭാഗമായി അൽഅബീർ മെഡിക്കൽ ഗ്രൂപ്പ്,ഡബിൾ ഹോഴ്സ് ഫുഡ് പ്രോഡക്ട് എന്നിവരുടെ സഹകരണത്തോടെ സൗജന്യ കിഡ്നി പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
റിയാദിലെ ശുമൈസി അൽഅബീർ മെഡിക്കൽ സെൻററിൽ വെച്ച് ജൂൺ 23, വെള്ളിയാഴ്ച സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം പേർക്ക് സൗജന്യമായി പ്രത്യേക കിഡ്നി പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും നൽകി. പ്രവാസികൾക്ക് ആരോഗ്യ ബോധവൽക്കരണവും നടന്നു. കിഡ്നി പരിശോധന ബോധവൽക്കരണത്തോടൊപ്പം വ്യത്യസ്ത തലങ്ങളിലുള്ള അഞ്ചോളം ചെക്കപ്പുകളും സൗജന്യമായി നൽകി.
പ്രവാസികൾ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമന്നും, ആരോഗ്യപരമായ ജീവിതത്തിന് മാനസികാരോഗ്യം വളരെ പ്രാധാന്യമേറിയതാണെന്നും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലെ യൂറോളജിസ്റ്റ് മുഹമ്മദലി പറഞ്ഞു. സ്വാന്തനം വിങ്ങ് കൺവീനർ ഉമർ ഖാൻ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അൽ അബീർ ശുമേസി മാർക്കറ്റിംഗ് ജോബി ജോസ് എന്നിവർ പങ്കെടുത്തു. അബ്ദുൽ ഗഫൂർ തലശ്ശേരി പ്രോഗ്രാം കോഡിനേഷൻ നിർവഹിച്ചു.
ശുമൈസി യൂണിറ്റ് സെക്രട്ടറി ഷംസുദ്ദീൻ പുനലൂർ, കബീർ ആലുവ, ഷുക്കൂർ ചേലാമ്പ്ര, ഹാഷിം ആലപ്പുഴ, മുനീർ ചെറുവാടി, അംജദ് കുനിയിൽ, നിശാം കുറ്റിച്ചിറ, ഹനീഫ് തലശ്ശേരി, സൽമാൻ ആലുവ , ഇഖ്ബാൽ വേങ്ങര, അബ്ദുസ്സലാം ബുസ്താനി,റമീസ് , മുജീബ് ഒതായി, എം.ജി.എം ഭാരവാഹികളായ ബുഷ്റ ചേലേമ്പ്ര, സിൽസില അബ്ദുൽ കരീം, ജുമൈല കുനിയിൽ, ഹസീന പുനലൂർ
എന്നിവർ നേതൃത്വം നൽകി.
![]()
