തിരുവനന്തപുരം : നരേന്ദ്ര മോദി സർക്കാർ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ സംസ്ഥാന സർക്കാർ മറച്ചു വെക്കുകയാണന്നു ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ.
ബി ജെ പി തിരുവനന്തപുരം ലോക്സഭ മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ പാത 66 ന് കേന്ദ്ര സർക്കാർ 55,000 കോടി രൂപ അനുവദിച്ചു. കന്യാകുമാരി കോറിഡോറിന് 50000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് 3200 കോടി രൂപയുടെ പദ്ധതി ആണ് പ്രധാന മന്ത്രിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിച്ചത്.വന്ദേ ഭാരത് അനുവദിച്ചതും മെട്രോ രണ്ടാം ഘട്ടത്തിന് പണം അനുവദിച്ചതടക്കമുളള കാര്യങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു.
![]()
