കണ്ണൂർ എയർപോർട്ടിന് വേണ്ടി പോയിന്റ് ഓഫ് കാൾ പദവി അനിശ്ചിതമായി നിഷേധിക്കുന്ന കേന്ദ്ര നിലപാട് നീതീകരിക്കാനാവില്ല എന്ന് കണ്ണൂർ ഇന്റർനാഷണൽ ഏയര്‍പോർട്ട് ഗ്ലോബൽ പാസ്സന്ജർസ് അസോസിയേഷൻ ചെയർമാൻ എം പീ സലീം അറിയിച്ചു, കണ്ണൂർ വിമാനത്താവളം മെട്രോ നഗരം അല്ല എന്നും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കാൾ പദവി ഉണ്ടല്ലോ എന്നാണ് കേന്ദ്ര വാദം. എന്നാൽ മെട്രോ നഗരം അല്ലാത്തതും രണ്ടു വര്‍ഷം തികയാത്തതുമായ ഗോവയിലെ മോപ്പ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ നൽകിയത് ഏതടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം.
2018 ഡിസംബർ 9 നു പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ആദ്യ 10 മാസത്തിനകം 10 ലക്ഷം പേര് യാത്ര ചെയ്യുകയും 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകൾ നടത്തുകയും 2021 ഓഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിൽ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച കണ്ണൂർ എയർപോർട്ട് കേവലം 2 വിമാന കമ്പനികളെ മാത്രം ആശ്രയിച്ചു കൊണ്ട് കടുത്ത അവഗണന നേരിടുകയാണ്
2023 ജൂണിൽ ആരംഭിച്ച ഈ കൂട്ടായ്മ കേരള, കർണാടക, പോണ്ടിച്ചേരി മുഖ്യ മന്ത്രിമാർക്കും, എം പി മാർക്കും കേന്ദ്ര വ്യോമയാന വിദേശ കാര്യ മന്ത്രിമാർക്കും 2023 സെപ്തംബര്‍ 7 നു കേന്ദ്ര പാര്‍ലമെന്ററി കാര്യ ചെയർമാൻ ശ്രീ വിജയ് സായി റെഡ്ഢിക്ക് കണ്ണൂർ എയർപോർട്ടിൽ നേരിട്ടെത്തി നിവേദനം നൽകുകയും ചെയ്തിട്ടുണ്ട് ഇതുവരെ ഒന്നിനും പരിഹാരം ആവാത്ത അവസരത്തിൽ സംഘടനയുടെ കോഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു കേന്ദ്ര തലത്തിൽ ശക്തമായ തുടർ പ്രതിഷേധ സമരം ശക്തമാക്കുമെന്നും, വയനാട്ടിൽ ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സന്ദർശിക്കാൻ വരുന്ന ശനിയാഴ്ച പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തുന്ന കണ്ണൂർ എയര്‍പോര്‍ട്ടിലൂടെ ഉള്ള യാത്ര കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി പരിഗണിക്കപ്പെടാൻ ചിലപ്പോൾ സാധ്യത ഉണ്ടെന്നും എം പീ സലീം പത്രക്കുറിപ്പിൽ അറിയിച്ചു.
![]()
