ആലപ്പുഴ: ആലപ്പുഴയിൽ സഹപാഠിക്കു നേരെ വെടിയുതിർത്തു.സ്കൂളിന് മുന്നിലെ റോഡരികിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് പ്ലസ് വൺ വിദ്യാർത്ഥി നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ സഹപാഠിക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടി വെച്ചത് .ആക്രമണത്തിൽ ആർക്കും സാരമായ പരുക്കില്ല. വെടിവെച്ച വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എയർ ഗണ്ണും കത്തികളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അധ്യാപകരാണ് പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച സ്കൂൾ വളപ്പിൽ വച്ച് വിദ്യാർത്ഥികൾ തമ്മിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടിപിടിയിലേക്ക് എത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്ത് വച്ചാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ വെടിയേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. വേറെ രണ്ട് വിദ്യാർത്ഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് പേർക്കും പ്രായപൂർത്തി ആവാത്തതിനാൽ പോലീസ് ജുവൈനൽ കോടതിക്ക് റിപോർട്ട് നൽകിയിരിക്കുകയാണ്.
![]()
