ദമാം: ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവോദയ സാംസ്കാരിക വേദിയുടെ രണ്ടാമത് കോടിയേരി ബാലകൃഷ്ണnറെ പേരിൽ തദ്ദേശ സ്വയം ഭരണരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാസ്റ്റര്‍ മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് നൽകി . ഇതോടൊപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനത്തെ മൂന്ന് കുടുംബശ്രീ സി.ഡി.എസ് കള്‍ക്കുള്ള പുരസ്കാര വിതരണവും നടന്നു. കണ്ണൂര്‍ കുറുമാത്തൂര്‍ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേര്‍സണ്‍ എന്‍ റീജ, കാസര്‍കോട് കിനാലൂര്‍ കരിന്തളം പഞ്ചയയത്ത് സിഡിഎസ് ചെയര്‍പേര്‍സണ്‍ ഉഷ രാജു, പൊന്നാനി നഗരസഭ സിഡിഎസ് ചെയര്‍പേര്‍സണ്‍ എം ധന്യ എന്നിവരും സി.ഡി.എസ് അംഗങ്ങളും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പൊന്നാനി എവി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചനത്തോടെയായിരുന്നു തുടക്കം. മുന്‍ മന്ത്രി ഡോ ടിഎം തോമസ് ഐസക് പ്രഭാഷണം നടത്തി. കില മുന്‍ ഡയറക്ടര്‍ ഡോ: ജോയ് ഇളമണ്‍ ജൂറി പ്രഖ്യാപനം നടത്തി. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ആഘോഷപരിപാടിക്കായി നീക്കിവച്ച തുകയും ചേര്‍ത്ത് ഒന്നാംഘട്ടമായി 10 ലക്ഷം രൂപ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
കണ്ണൂര്‍ കുറുമാത്തൂര്‍ പഞ്ചായത്ത് സി.ഡി.എസും പൊന്നാനി നഗരസഭ സി.ഡി.എസും പുരസ്കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോടിയേരി ബാലകൃഷ്ണന്റെയും പാലോളിയുടെയും രാഷ്ട്രീയ ജീവിതം വരച്ചുകാട്ടിയ വീഡിയോ പ്രദര്‍ശനവും നടന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ പവനന് മൂലക്കീല്‍, നന്ദിനി മോഹന്‍, നവോദയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് വടകര, കെവി അബ്ദുല്‍ ഖാദര്‍, ബിനീഷ് കോടിയേരി, പി.കെ ഖലീമുദ്ദീന്, അഡ്വ ഇ.സിന്ധു എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ എംഎം നയീം സ്വാഗതവും ഷമീം നാണത്ത് നന്ദിയും പറഞ്ഞു.
![]()
