കോട്ടയം :പെരുന്നാൾ സമ്മാനമായി ലഭിച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി മിൻഹാജ് അസ്ലം മാതൃകയായി.വയനാടിനെ ചേർത്ത് പിടിക്കാൻ ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്ന ദുരിതാശ്വാസ നിധിയിലേക്ക്ക്കുള്ള ഫണ്ട് ശേഖരണത്തിലേക്കാണ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിൻഹാജ് അസ്ലം കഴിഞ്ഞ വർഷം പെരുന്നാൾ ദിനത്തിൽ ബന്ധുക്കൾ നൽകിയ സമ്മാന തുകയായ 5000 രൂപ നൽകിയത്.ചാനലുകളിലും പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വയനാട്ടിലെ ജനങ്ങൾക്കായി കേരളം ഒന്നാകെ ഒരുമിക്കുന്നത് കാണുന്ന കുട്ടികൾ സംസ്ഥാനത്ത് ആകമാനം ഇതേപോലെയുള്ള നന്മ പ്രവർത്തികളിൽ പങ്കാളികളാകുന്നുണ്ട്.
![]()
