ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാനത്തെ തുടര്‍ന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി വയനാട് ഫണ്ട് ശേഖരണം ആരംഭിച്ചു. ഷറഫിയ്യയില്‍ നടന്ന മുസ്ലിം ലീഗ് നേതാക്കളുടെ അനുസ്മരണ പരിപാടിയില്‍ വെച്ച് സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് ഫണ്ട് സമാഹാരണത്തിന്റ ഉദ്ഘാടനം നടന്നു. പരിപാടിയില്‍ മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമര്‍ ബാഫഖി തങ്ങള്‍, എം. ഐ തങ്ങള്‍ എന്നിവരുടെ അനുസ്മരണവും ഭാഷ സമരദിന അനുസ്മരണവും കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയങ്കോട് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥന സദസ്സിന് സയ്യിദ് ഉബൈദുല്ല തങ്ങള്‍ നേതൃത്വം നല്കി. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് ഇസ്മായില്‍ മുണ്ടക്കുളം, അബൂബക്കര്‍ ദാരിമി ആലമ്പാടി, റസാഖ് അണക്കായി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എന്‍.എം അനസ് ഖിറാഅത് നിര്‍വഹിച്ചു. ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും അഷ്റഫ് മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.ഓഗസ്റ്റ് 1മുതല്‍ 15 വരെ ആണ് വയനാട് ഫണ്ട് സമാഹരണ ക്യാമ്പയിന്.
![]()
