ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ നിന്നും പ്രധാന മന്ത്രി ശൈഖ് ഹസീന നാട് വിട്ട ഉടൻ സൈന്യം ഭരണം ഏറ്റെടുത്തു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന് രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
“എല്ലാ കൊലപാതകങ്ങൾക്കും അനീതികൾക്കും എതിരെ ഞങ്ങൾ നീതി കൊണ്ടുവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിൻ്റെ സൈന്യത്തിൽ വിശ്വസിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, നിരാശപ്പെടാതിരിക്കാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരോടും അൽപ്പം ക്ഷമ കാണിക്കാൻ ഞാൻ അപേക്ഷിക്കുന്നു. ഞങ്ങൾക്ക് കുറച്ച് സമയം തരൂ, ഒരുമിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് കഴിയും. ദയവായി അക്രമത്തിൻ്റെ പാതയിലേക്ക് മടങ്ങരുത്, ദയവായി അക്രമരഹിതവും സമാധാനപരവുമായ വഴികളിലേക്ക് മടങ്ങുക”-സൈനിക മേധാവി പറഞ്ഞു.
രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണ്.ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്ന തുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി വാകര്‍ ഉസ് സമാന് അറിയിച്ചു. എന്നാല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗുമായി സംസാരിച്ചിട്ടില്ല.
സാഹചര്യം മെച്ചമായാല്‍ അടിയന്തരാവസ്ഥ തുടരേണ്ടി വരില്ല. വിദ്യാര്‍ഥികള്‍ ശാന്ത രാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണം. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന് പറഞ്ഞു
![]()
