ധാക്ക :ബംഗ്ലാദേശ് ഭരണം സൈനിക നേതൃത്വം ഏറ്റെടുത്തത്തിന് പിന്നാലെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രമുഖ പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷഹാബുദ്ദ്ധീൻ ഉത്തരവിട്ടു.സൈനിക മേധാവികളും പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
അഴിമതി കേസിൽ 2018 ൽ പതിനേഴ് വർഷത്തേക്ക് തടവ് ശിക്ഷ അനുഭവിക്കുകയാണ് ഖാലിദ സിയ.രാജ്യത്ത് ഉടൻ തന്നെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി അറിയിച്ചു.
![]()
