ആലപ്പുഴ : കായംകുളത്തു പില്ലർ എലവേറ്റഡ് ഹൈവേ എന്നാവശ്യമായി മാസങ്ങളായി സമരം ചെയ്യുന്ന ഹൈവേ സമര സമിതി അംഗങ്ങളെ കായംകുളം പോലിസ് അറസ്റ് ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി എന്നതിനാണ് അറസ്റ്.അശാസ്ത്രീയമായ ഹൈവേ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സമരം കായംകുളത്തെ പൊതുസമൂഹം ഒന്നടങ്കമാണ് പിന്തുണക്കുന്നതെന്നും കെ സി വേണുഗോപാൽ എം പി പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കുകയും തുടർ നടപടികൾക്കായി കാത്തു നിക്കുമ്പോഴാണ് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. വൈകുന്നേരം പട്ടണത്തിൽ പ്രതിഷേധ പ്രകടനത്തിന് സമര സമിതി ആഹ്വനം നൽകിയിട്ടുണ്ട്.നാളെ കായംകുളത്ത് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

![]()
