ജിദ്ദ :ജിദ്ദയിൽ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഫഹദ് അഹമ്മദ് ഖാൻ സൂരി ഓഗസ്റ്റ് 11 ന് ചുമതലയേൽക്കും. 2014 ബാച്ച് ഐ. എഫ്. എസുകാരനാണ്. കുവൈറ്റ് ഇന്ത്യൻ എംബസിയിൽ സേവനം അനുഷ്ഠിക്കുമ്പോൾ കൊവിഡ് ചികിത്സ, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ അവിടത്തെ ഇന്ത്യൻ പ്രവാസികളെ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം ശ്രദ്ധേയമായ നേതൃത്വം നൽകിയിരുന്നു. ആന്ധ്രാപ്രദേശിലെ കർണൂലിൽ ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച ഇദ്ദേഹം എഞ്ചിനീയറിംഗിലും ബിസിനസ് മാനേജ്മെന്റിലും ബിരുദം നേടിയിട്ടുണ്ട്. കേന്ദ്ര ഗവർമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിൽ ഉന്നത പദവിയിൽ ഇരിക്കുമ്പോൾ ജി. സി. സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർണായക പങ്ക് വഹിച്ചു.
![]()
