തൃശൂർ :റിയാദ് ഇന്ത്യൻ അസോസിയേഷൻ -റിയ, വർഷം തോറും സ്കൂളുകൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം ഉപയോഗിച്ച് പൂറ്റേക്കര സെൻറ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗണ്ട് സിസ്റ്റെം നൽകി.റിയയുടെ പ്രവർത്തകൻ ഉമേഷ് തേവരത്ത് ആണ് ഇതിന് വേണ്ട ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത് . പി. ടി. എ പ്രസിഡന്റ് ജോസഫ് പാലയൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിനു ടി പനക്കൽ സ്വാഗതം പറഞ്ഞു. റിയാദ് ഇന്ത്യൻ അസോസിയേഷന് ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുൻകാല പ്രസിഡന്റ് ആയിരുന്ന മോഹൻ പൊന്നത്ത് ,എം ബി പയസ്, സാജോ ജോർജ്,ഒ കെ ഗ്ലെഷിൻ, മുൻ വിദ്യർഥി അശ്വിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീകല ടീച്ചർ നന്ദി പറഞ്ഞു.
![]()
