പാലക്കാട്: ദമാമിലെ സാമൂഹിക പ്രവര്‍ത്തകനും വ്യാപാരിയുമായ പാലക്കാട് കൊല്ലങ്കോട് നന്ദന്കിഴായ പ്യാരി മന്‍സിലില്‍ റഫീഖ് പാലാരിവട്ടത്തിന്റെ ഭാര്യ ശാമില (53) നാട്ടില്‍ നിര്യാതയായി.
രണ്ട് പതിറ്റാണ്ടിലേറെയായി ദമാമില്‍ കുടുംബിനിയായി കഴിഞ്ഞിരുന്ന ശാമില ഈ അടത്തിടെയാണ് ചികിത്സയുടെ ഭാഗമായി നാട്ടിലെത്തിയത്.
പരേതനായ എന്‍.വി. ഖമറുദ്ദീന്റെയും പ്യാരിജാന്റെയും മകളാണ്. സഹോദരങ്ങള്‍. ഖാജ ഹുസൈന്, അന്‍വറുദ്ദീന്‍ (ഇരുവരും വ്യാപാരി), അഡ്വ. സിയാവുദ്ദീന് (ചിറ്റൂര്‍), നൗഷത്ത് മജീദ്, ദില്‍ഷാദ് അക്ബര്‍ (അധ്യാപിക) എന്നിവര്‍.
മുതലമട ആനമാരി മസ്ജിദില്‍ മയ്യിത്ത് ഖബറടക്കി. ദമാമിലേയും നാട്ടിലെയും സുഹൃത്തുക്കളും ബന്ധുക്കളുമായ നിരവധിപേര്‍ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തു
![]()
