ഷാർജ :അന്താരാഷ്ട്ര പുസ്തകോത്സവം ബുക്ക് ഫെയർ അവാർഡുകൾക്കുള്ള അപേക്ഷകൽ ക്ഷണിച്ചു തുടങ്ങിയതായി ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു . അറബി ഉൾപ്പടെ അന്തർദ്ദേശീയ സാഹിത്യത്തിനുള്ള സംഭാവനകൾക്കായി രചയിതാക്കളെയും പ്രസാധകരെയും വിവർത്തകരെയും ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡെന്നും ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 2024 ഓഗസ്റ്റ് 31നാണ് അവസാനിക്കുക. വിജയികളെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ 43-ആം പതിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കും. സാഹിത്യ പ്രതിഭകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും വായനാ സംസ്കാരം വളർത്താനും ആഗോള പ്രസിദ്ധീകരണ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് പുസ്തകോത്സവമെന്നും അതോറിറ്റി അറിയിച്ചു.
625,000 ദിർഹമാണ് അവാർഡിനായി മാറ്റിവച്ചിട്ടുള്ളത്.മികച്ച എമിറാത്തി പുസ്തകത്തിനുള്ള ഷാർജ അവാർഡ്, മികച്ച അറബിക് നോവലിനുള്ള ഷാർജ അവാർഡ്, മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാർജ അവാർഡ്, ഷാർജ പബ്ലിഷർ റെക്കഗ്നിഷൻ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി വിഭാഗങ്ങളിലാണ് അവാർഡ് നൽകുക. ഷാർജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ എൻട്രികൾ സമർപ്പിക്കാനും മാനദണ്ഡങ്ങളും നിയമങ്ങളും മനസ്സിലാക്കാനും കഴിയും.
![]()
