ന്യൂഡൽഹി : വിമാന യാത്രാനിരക്കിലെ ക്രമാതീതമായ വർധനവും അകാരണമായ റദ്ദാക്കലുകളും പരിശോധിക്കാൻ ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം പി. പാർലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം അവതരിപ്പിച്ച സ്പെഷ്യൽ മെൻഷനിലാണ് എം പി ഗൾഫ് മേഖലയെ പ്രത്യേകമായി പരാമർശിച്ച് എയർലൈൻ കമ്പനികൾ ഈടാക്കുന്ന അധിക ചാർജ്ജിനെതിരെ സംസാരിച്ചത്. കേരളത്തിൽ നിന്നും ഏതൊരു ഗൾഫ് സെക്റ്ററിലേക്കുള്ള വിമാന ചാർജ്ജ് എടുത്തുനോക്കിയാലും ഒരുമാസം കഴിഞ്ഞുള്ള ചാർജ്ജിന്റെ വളരെ കൂടിയ മടങ്ങ് തുകയാണ് നിലവിൽ കമ്പനികൾ ഈടാക്കുന്നത്. ഇത് ചട്ടം 134 പ്രകാരം പാടില്ലാത്തതാണ്. ഈ നിയമം വിമാനക്കമ്പനികളുടെ ഏകപക്ഷീയമായ കുത്തകാവകാശത്തെ ചോദ്യം ചെയ്യുന്നു.
ഗൾഫ് മേഖലയിലെ ഭൂരിപക്ഷം പ്രവാസികളും ബ്ലൂ കോളർ ജോലികളിൽ ഏർപ്പെട്ടവരാണ്. അമിതമായ വിമാന യാത്രാ നിരക്കും അകാരണമായ റദ്ദാക്കലുകളും അവരെയാണ് ബാധിക്കുന്നത്. അതിൽ എടുത്തുപറയേണ്ടത് എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടർച്ചയായ വിമാനം റദ്ദാക്കലുകളാണെന്നും സ്പെഷ്യൽ മെൻഷനിൽ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യയ്ക്കെതിരെ നിരവധി പരാതികളുണ്ടെന്നതും ശ്രദ്ധേയമാണ് ക്രമ രഹിതമായ വിലവർദ്ധനവ്, പൊരുത്തമില്ലാത്ത ഫ്ലൈറ്റ് ഷെഡ്യൂളുകൾ, പെട്ടെന്നുള്ള റദ്ദാക്കലുകൾ എന്നിവക്ക് പുറമെ
ഇതുസംബന്ധിച്ച സ്ഥിതിവിവര കണക്കുകളും അദ്ദേഹം അവതരിപ്പിച്ചു.
2024 മെയ് 9ന് ആകെയുള്ള 380 സർവീസിൽ 85 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയെന്നും കൂടാതെ മെയ് 12ന് 52എണ്ണവും മെയ് മാസത്തിൽ മാത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 400ലധികം വിമാനങ്ങൾ റദ്ദാക്കിയെന്നും എം പി കണക്കു നിരത്തി. തിരുവനന്തപുരത്തെ ഉപയോക്തൃ ഫീസിനെ കുറിച്ച് പ്രത്യേകമായി പരാമർശിച്ചു. എയർപോർട്ട്ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി 50 ശതമാനം യൂസർ ഫീ വർധിപ്പിച്ചിരിന്നു.
ഇത് കേരളത്തിലെ വിമാന-യാത്ര, ടൂറിസം മേഖലകളെ സാരമായി ബാധിക്കും. ഈ പശ്ചാലത്തിലാണ് സിവിൽ എവിയേഷൻ മന്ത്രി നേരിട്ട് ഡി ജി സി എ യോട് നിർദ്ദേശം നൽകണമെന്നും ചട്ടലംഘനം നടത്തിയിട്ടുള്ള എയർ ലൈനുകൾക്ക് പിഴ ചുമത്തണമെന്നും ഹാരിസ് ബീരാൻ സ്പെഷ്യൽ മെൻഷനിലൂടെ ആവശ്യപ്പെട്ടത്.
![]()
