കോഴിക്കോട്: ഭരണകൂട ഭീകരതയുടെ ഇരകളും ജനകീയ സമരങ്ങളിലെ മുൻനിര മുഖങ്ങളും നീതിക്ക് വേണ്ടി ഭരണകൂടത്തോടും വ്യവസ്ഥയോടും നിരന്തരം സമരങ്ങളിൽ ഏർപ്പെട്ടവരുമായ സംസ്ഥാനത്തെ പോരാളികളായ മുപ്പതോളം സ്ത്രീകൾ സ്ഥാപക ദിനമായ ജൂലൈ 20 ന് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ “സമരത്തെരുവ് തീർത്ത് പെൺകരുത്തിന്റെ അഞ്ചാണ്ട്” എന്ന ആശയവുമായി ഒത്തുചേർന്നപ്പോൾ വിമൻ ജസ്റ്റിസ് സ്ഥാപക ദിനം പോരാളികളുടെ സംഗമ വേദിയായി മാറി.
പെട്ടിപ്പാലം സമരനായികയും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജബീന ഇർഷാദ് പരിപാടി ഉത്ഘാടനം ചെയ്തു.” നാരീശക്തി” ” സ്ത്രീപക്ഷം” എന്നീ വിശേഷണങ്ങളൊക്കെയും വെറും ഭരണകൂടതന്ത്രങ്ങളായത്കൊണ്ടാണ് ഈ സ്ത്രീകളൊക്കെയും കാലങ്ങളായി പോരാട്ട രംഗത്ത് തുടരേണ്ടി വരുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ 2024 ലെ ജൻ്റർ ഗ്യാപ്പ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയി 129-ൽ എത്തി നിൽക്കുന്നുവെന്നും ഉത്ഘാടക പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് വി.എ.ഫായിസ അധ്യക്ഷത വഹിച്ചു. വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ ഉയർത്തി ‘തീം സോങ്ങ് പ്രകാശനവും ഗായിക മീരയെ ആദരിക്കലും നടന്നു.പോരാളികൾ അനുഭവം പങ്ക് വെച്ചു. ഫസ്ന മിയാൻ, ടി.കെ മാധവൻ, ഫൗസിയാആരിഫ്,റൈഹാന സിദ്ദീഖ് കാപ്പൻ,ഭാഗ്യവതി,ബിന്ദു വൈലശ്ശേരി,മാഗ്ലിൻ ഫിലോമിന,
ഗോമതി,സലീന പ്രക്കാനം,ഫൗസിന റാസിക്,അംബിക മറുവാക്ക്,ഫരീദ യഹ്യ,ശാന്തി പ്ലാച്ചിമട,ഹസി മതിലകത്ത്,
നാസിറ നാസറുദിൻ,തബ്ഷീറ സലാം,ഹർഷിന,ഐ സി യു അതിജീവിത,നൂറ മൈസൂൺ,സക്കീന അബ്ദുള്ള,
ബിന്ദു ദാമോദരൻ,പത്മിനി ടീച്ചർ,കദീജ നർഗീസ്,ഓ.ജെ ചിന്നമ്മ,മേഴ്സി മാർട്ടിൻ,അനിത സിസ്റ്റർ,പുഷ്പലത സിസ്റ്റർ,
സഫ .എ, ഷിദ ജഗത് എന്നിവർ സംസാരിച്ചു.
ചന്ദ്രികാ കൊയിലാണ്ടി സ്വാഗതവും മുബീനാ വാവാട് നന്ദിയും പറഞ്ഞു.
![]()
