ആലപ്പുഴ : കായംകുളം എം എസ് എം ഹൈസ്കൂൾ 1988 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അങ്കണം ‘ 88 ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ഇന്ന് നടക്കും.എസ് എസ് എൽ സി ,പ്ലസ് ടു , ബിരുദ എന്നി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെയാണ് ആദരിക്കുന്നത്.ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സസ്യമാർക്കെറ്റിലെ കായംകുളം വ്യാപാര ഭവനിൽ സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടൻ ഉത്ഘാടനം ചെയ്യും.
കൂട്ടായ്മയിലെ അംഗം ഷാജിയുടെ മകനും നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് സാലിഹിനെ ക്യാഷ് അവാർഡ് നൽകി ആദരിക്കും
![]()
