കൊല്ലം : കൊല്ലം ഓയൂരിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചെറുവക്കൽ ഊതുങ്കൽ അഞ്ജനാഭവനിൽ അർച്ചന (14) ആണ് മരിച്ചത്. മൈലോട് ടി ഇ എം എച്ച് എസ് എസ് ലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഒരാഴ്ച ആയി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽ വെച്ച അസുഖം മൂർച്ചിച്ചതിനെത്തുടർന്നു ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു. അച്ഛൻ വിജയൻ. അമ്മ ശാന്തി. സഹോദരി അഞ്ജന. സംസ്കാരം നടത്തി.
![]()
