ബെർലിൻ.
യൂറോ കപ്പ് ഫുട്ബാൾ കലാശപ്പോരാട്ടത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെ നേരിടും. ബെർലിനിലാണ് മത്സരം. നാലാം കിരീടം ലക്ഷ്യമിട്ടാണ് സ്പെയിൻ ഇറങ്ങുന്നത്. ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം ഫൈനൽ ആണ് ഇത്.
ഇത്തവണ യൂറോ കപ്പ് അടിക്കാൻ ഏറ്റവും അർഹതഉള്ളത് സ്പെയിൻ തന്നെ ആണ്.
ഇതുവരെ കളിച്ച എല്ലാ കളിയും ജയിച്ചു ഫൈനലിൽ എത്തിയിരിക്കുന്ന ടീമാണ് സ്പെയിൻ .
യുവേഫ നേഷൻസ് ലീഗിന് പിന്നാലെ യൂറോ കപ്പും സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് സ്പെയിൻ.
ഫൈനലിൽ ഇംഗ്ലണ്ട് കിരീടം നേടിയാൽ സൂപ്പർ താരം ഹാരി കെയ്നിന്റെ ഫുട്ബോൾ കരിയറിന്റെ കിരീട വരൾച്ചായിരിക്കും അന്ത്യം കുറിക്കുക. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്ഹാം ഹോട്സപറിനൊപ്പം 2009 മുതൽ 2023 വരെ പന്ത് തട്ടിയിട്ടും ഒരു കിരീടം പോലും നേടാൻ കെയ്ന് സാധിച്ചിട്ടില്ല. മൂന്ന് ഫൈനലുകളിലാണ് കെയ്ൻ സ്പർസിനൊപ്പം പരാജയപ്പെട്ടത്. ഈ സീസണിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിലേക്ക് കൂടു മാറിയിട്ടും കെയ്നിന് കിരീടം നേടാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ സ്വന്തം രാജ്യത്തിനൊപ്പം മറ്റൊരു കിരീട പോരാട്ടത്തിന്റെ അടുത്ത് കെയ്ൻ എത്തിനിൽക്കുമ്പോൾ സ്പാനിഷ് കടമ്പ മറികടന്നുകൊണ്ട് കെയ്ൻ തന്റെ കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് പങ്കിടാൻ ആറ് താരങ്ങൾ തയ്യാറായി നിൽക്കുന്നു.
ഇംഗ്ലണ്ട്-സ്പെയിൻ ഫൈനലിൽ ഹാരി കെയ്നോ ഡാനി ഓൾമോയോ വലചലിപ്പിച്ചാൽ ഗോൾഡൻ ബൂട്ട് മത്സരം ഇവരിലേക്ക് ചുരുങ്ങും. നെതർലൻഡ്സിന്റെ കോഡി ഗാക്പോ, ജർമ്മനിയുടെ ജമാൽ മുസിയാല, സ്ലൊവാക്യയുടെ ഇവാൻ ഷ്രാൻസ്, ജോർജിയയുടെ ജോർജസ് മികൗടഡസ എന്നിവരാണ് ഗോൾഡൻ ബൂട്ടിനായി മത്സരത്തിലുള്ള മറ്റു താരങ്ങൾ. എല്ലാവരും ഇപ്പോൾ മൂന്ന് ഗോളുകളാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംങ്ഹാമിനും സ്പെയിനിന്റെ ഫാബിയൻ റൂയിസിനും രണ്ട് ഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ തൊട്ടുപിന്നിലുണ്ട്.
നാളത്തെ മത്സരം തീപറും എന്നുറപ്പാണ്.
![]()
