മലപ്പുറം: ജിസാൻ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കാരുണ്യ സ്പര്‍ശം റിലീഫ് വിതരണവും പ്രവാസി സംഗമവും സംഘടിപ്പിച്ചു.
പാണക്കാട് ഹാദിയ സി എസ് സിസെന്ററില് നടന്ന സംഗമത്തില്‍ ജിസാനിലെ മുന്‍കാല പ്രവാസികളടക്കം നിരവധി പേര് പങ്കെടുത്തു. സംഗമ ഉദ്ഘാടനവും റിലീഫ് ഫണ്ട് വിതരണവും പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിച്ചു. എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസ് മുഖ്യാതിഥിയായിരുന്നു. സൗദി കെ.എം.സി.സി പ്രസിഡണ്ട് കുഞ്ഞിമോന് കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്, സെക്രട്ടറി ഹാരിസ് കല്ലായി, ജിസാന്‍ കെ.എം.സി.സി സീനിയര്‍ നേതാവ് എം.എ അസീസ് ചേളാരി, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീര്‍, ശിഹാബ് വിളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകള്‍ക്കുള്ള സഹായ ധനവും രോഗികളായ ഒട്ടേറെ മുന്‍ പ്രവാസികള്‍ക്കുള്ള ചികിത്സാ സഹായവും വിവാഹ സഹായങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യപ്പെട്ടു. ജിസാന്‍ കെ.എം.സി.സിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന പി.എച്ച് അബ്ദുള്ള മാസ്റ്ററുടെ മരണാനന്തര ബഹുമതിയായുള്ള പ്രശസ്തി ഫലകവും ഒരു ലക്ഷം രൂപയും കുടുംബത്തിന് വേണ്ടി മരുമകന് ഇസ്മായില്‍ അമ്പാട്ട് അബ്ബാസലി തങ്ങളില്‍ നിന്നും ഏറ്റുവാങ്ങി.
ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സലാം പെരുമണ്ണയുടെ ഖിറാഅതോടെ ആരംഭിച്ച സംഗമത്തില്‍ ചെയര്മാന് മുനീര്‍ ഹുദവി ഉള്ളാണം അധ്യക്ഷത വഹിച്ചു.ട്രഷറര്‍ ഡോ.മന്‍സൂര്‍ നാലകത്ത് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സാദിഖ് മാസ്റ്റര്‍ മങ്കട നന്ദിയും പറഞ്ഞു.
![]()
