ജിദ്ദ : പ്രഥമ ഇ-സ്പോർട്സ് ഒളിമ്പിക്സിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അറിയിപ്പ്. 2025ലാണ് ഇ-സ്പോർട്സ് ഒളിമ്പിക്സ് നടക്കുക. സൗദി നാഷണൽ ഒളിമ്പിക് കമ്മിറ്റിയും (എൻഒസി) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇത് സംബന്ധിച്ച് ധാരണയിലെത്തി.
നീണ്ട 12 വര്‍ഷം ഇ-സ്പോർട്സ് ഒളിംപിക്സിന് വേദിയാവാനാണ് സൗദി അറേബ്യയുടെ ദേശീയ ഒളിംപിക് കമ്മിറ്റിയുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ധാരണയിലെത്തിയിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, ഇ-സ്പോര്‍ട്സ് ഒളിംപിക് ഗെയിംസിന്റെ ആദ്യത്തെതും ചരിത്രപരവുമായ പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള തലത്തില്‍ ഇ-സ്പോര്‍ട്സിന് ഒരു പുതിയ അധ്യായം രചിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന് പറഞ്ഞു.
സമീപ കാലത്ത് സൗദി അറേബ്യ വിജയകരമായി ആതിഥേയത്വം വഹിച്ച ആഗോള ടൂര്‍ണമെന്റുകളുടെ തുടര്‍ച്ചയെന്നോണവും ഇ-സ്പോര്‍ട്സിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിരീകരണമെന്നോണവുമാണ് പ്രഥമ ഇ-സ്പോര്‍ട്സ് ഒളിംപിക്സ് സൗദിയില്‍ സംഘടിപ്പിക്കുന്നത്.
![]()
