ക്യാംപസ് പശ്ചാത്തലത്തിൽ യൂത്തിൻ്റെ ജീവിതം വർണ്ണ മനോഹരമായി അവതരിപ്പിക്കുന്ന “പടക്കളത്തിന്റെ” ചിത്രീകരണം ആരംഭിച്ചു .ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് തുടക്കമായി.ഫ്രൈഡേ ഫിലിംസും കെ.ആർ.ജി. ഫിലിം സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
അണിയറ പ്രവർത്തകരും ക്ഷണിക്കപ്പെട്ടവരും ഒത്തുചേർന്ന ചടങ്ങിൽ വിജയ് ബാബു, കാർത്തിക്ക് എന്നിവർ ഫസ്റ്റ് ക്ലാപ്പു നൽകിയായിരുന്നു തുടക്കം.വിജയ് ബാബു, കാർത്തിക്ക്, യോഗി ബി. രാജ്, വിജയ് സുബ്രഹ്മണ്യം, എന്നിവരാണ് നിർമ്മാതാക്കൾ. ജസ്റ്റിൻ മാത്യു, ബേസിൽ ജോസഫ് എന്നിവർക്കൊപ്പം ഏറെക്കാലമായി പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയും നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കുകയും ചെയ്ത മനു സ്വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ക്യാംപസ് പശ്ചാത്തലത്തിൽ യൂത്തിൻ്റെ ജീവിതം വർണ്ണ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നിരവധി പുതുമുഖങ്ങൾ ഈ ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാംപസിലാണ് ചിത്രത്തിൻ്റെ കഥ പ്രധാനമായും നടക്കുന്നത്.
![]()
