കൊച്ചി:വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് കൊണ്ട് യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംക്ഷനിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുണ്ടെന്നാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പറഞ്ഞത്.2015ല്‍ വിഴിഞ്ഞം പദ്ധതി ദേശാഭിമാനിക്ക് കടല്‍ക്കൊള്ളയായിരുന്നു.ഇന്നത് സ്വപ്ന പദ്ധതിയാണ്. ഓന്തിനെ പോലെ നിറം മാറുകയാണ് ഇവര്‍.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിന്റെ സന്തോഷസൂചകമായി കേക്ക് മുറിച്ച വി.ഡി സതീശൻ മുൻ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിന് മധുരം നൽകി.
![]()
