റിയാദ്. കേരളത്തില്‍ നിന്നുള്ള 70 ലധികം വരുന്ന ഹാജിമാരുടെ യാത്രാ രേഖകള്‍ അവാസാന നിമിഷം ശരിയാക്കി പ്രവാസി വെല്‍ഫയര്‍. ഹാജിമാര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസാന ദിവസമായ ജൂൺ 24 ശനിയാഴ്ച കേളത്തില്‍ നിന്ന് യാത്ര തിരിക്കേണ്ട 70 ഹാജിമാരടങ്ങുന്ന സംഘത്തിന്റെ യാത്രയാണ് നിയമപരമായ കാരണങ്ങളാൽ തടസ്സപ്പെട്ടത്.
ട്രാവല്‍ ഗ്രൂപ്പ് സൗദിയിലെ ഹജ്ജ് സേവന കമ്പനിയുടെ അക്കൗണ്ടിലേക്ക് മുഴുവന്‍ തുകയും അക്കൗണ്ട് വഴി കൈമാറിയെങ്കിലും അത് വ്യാഴാഴ്ചയായതും കമ്പനി അക്കൗണ്ടില്‍ കൃത്യ .സമയത്ത് ലഭിക്കാതാവുകയും വെള്ളിയും ശനിയും അവധി ദിവസമായതും ഹാജിമാര്‍ക്കുള്ള വിസ ഇഷ്യു ചെയ്യാനുള്ള അവസാന സമയം വെള്ളി വൈകിട്ട് സൗദി സമയം ആറുമണിയോടെ അവസാനിക്കുന്നതിന് മുമ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ശരിയാക്കാനുമാണ് നാട്ടിലെ ട്രാവല്‍സ് അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയത്. പ്രവാസി വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ ഹജജ് സേവന കമ്പനിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മേലുദ്യോഗസ്ഥര്‍ തന്നെ മുന്നിട്ടിറങ്ങി അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയും ബാങ്ക് അധികൃതരുടെ സഹായത്തോടുകൂടി പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു.
മോഫ വെബ്സൈറ്റില്‍ വിവരങ്ങള്‍ ആട്ടോമാറ്റിക് ആയി രേഖപ്പെടുത്താൻ സമയം എടുക്കുമെന്നതിനാല്‍ പത്തോളം ഉദ്യോഗസ്ഥര്‍ ഓരോ ഹാജിമാരുടെയും വിവരങ്ങള്‍ നേരിട്ട് അപ്ഡേറ്റ് ചെയ്ത് അവസാന അരമണിക്കൂറില്‍ വിസകള്‍ ഇഷ്യൂ ചെയ്യുകയായിരുന്നു. ശേഷം കോണ്‍ട്രാക്ട് രേഖകളും ശരിയാക്കിയപ്പോഴാണ് ഹാജിമാര്‍ക്ക് യാത്ര തിരിക്കാനായത്. തിരുവനന്തപുരത്ത് നിന്നും യാത്രയാകുന്ന ഹാജിമാർക്കാണ് ഈ പ്രയാസം നേരിട്ടത്. ദൗത്യത്തില്‍ മലയാളികളടക്കമുള്ള നിരവധിയാളുകള്‍ പങ്കാളികളായതായും എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും പ്രവാസി നേതൃത്വം അറിയിച്ചു. പ്രവാസി വെല്‍ഫയര്‍ പ്രവര്‍ത്തകരായ ഖലീല്‍ പാലോട്, ഷബീര്‍ ചാത്തമംഗലം, ഷാജു പടിയത്ത് എന്നിവര്‍ നേതൃത്വം നല്കി.
![]()
