റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ടാക്കീസ് ആർട്സ് കൺവീനറും ഫോട്ടോ ഗ്രാഫറുമായ ജബ്ബാർ പൂവാറിന് വേദിയിൽ നിമിഷ നേരം കൊണ്ട് തന്റെ ചിത്രം വരച്ചു നൽകി നിസാർ ഗുരുക്കൾ എന്ന കലാകാരൻ.
കഴിഞ്ഞ ദിവസം ബത്ഹ അപ്പോളോ ഡിമോറോ ആഡിറ്റോറിയത്തിൽ വെച്ച് റിയാദ് ടാക്കീസ് ഒരുക്കിയ യാത്രയയപ്പ് പരിപാടിയിലാണ് നിസാർ ഗുരുക്കൾ റിയാദ് കാരുടെ സ്വന്തം മാമനെ നിമിഷ നേരം കൊണ്ട് വരച്ചു നൽകിയത്. സുഹൃത്തുക്കളോടൊപ്പം പടിപാടിക്ക് എത്തിയ നിസാർ ഗുരുക്കൾ വേദിക്ക് ഓരം ചാരി നിന്ന് തന്റെ പക്കൽ ഉണ്ടായിരുന്ന പേനകൊണ്ട് വേദിയിലിരുന്ന ജബ്ബാർ പൂവാറിനെ വരച്ചെടുക്കുകയായിരുന്നു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ മാമന് ഓർമ്മഫലകങ്ങളും പൊന്നാടയും അണിയിക്കുന്ന വേദിയിൽ എൻ.എസ്.കെ എന്ന സംഘടനയുടെ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം എത്തിയ നിസാർ ഗുരുക്കൾ മാമന് തന്റെ കലാസൃഷ്ടി സമ്മാനമായി നൽകുകയായിരുന്നു. മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയാണ് നിസാർ ഗുരുക്കൾ. കഴിഞ്ഞ ഇരുപതു വർഷമായി സൗദിയിലുള്ള നിസാർ ഗുരുക്കൾ മികച്ച കലാകാരനാണ്.
![]()
