തിരുവനന്തപുരം : മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. 2018 മുതൽ മോൻസണും കെ. സുധാകരനും തമ്മിൽ 12 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് സുധാകരന് കൃത്യമായ മറുപടിയില്ല. താൻ പണം കൈപ്പറ്റിയിട്ടില്ലെന്നും സുധാകരൻ മൊഴി നൽകിയതായാണ് വിവരം.
മോൻസണുമായി 12 തവണ കൂടിക്കാഴ്ച നടത്തി, പണമിടപാട് നടന്ന ദിവസവും കെ സുധാകരൻ മോൻസണിന്റെ വീട്ടിൽ, പരാതിക്കാരെ കണ്ട് പരിചയമുണ്ടെന്നും മൊഴി
പരാതിക്കാരെ ഓൺലൈനിൽ വിളിച്ചപ്പോൾ കണ്ട് പരിചയമുണ്ടെന്ന് സുധാകരൻ സമ്മതിച്ചതായി പൊലീസ് പറയുന്നു. പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദിനോട് സംസാരിക്കാനും തയ്യാറായില്ലെന്നും റിപ്പോർട്ടുണ്ട്.
മോൻസൺ സുധാകരന് പത്ത് ലക്ഷം നൽകിയതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സുധാകരൻ ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
![]()
