അബുദാബി : അബുദാബി ഇൻകാസിന്റെ നേതൃത്വത്തിൽ ലീഡർ കെ . കരുണാകരന്റെ 106 ആം ജന്മവാർഷികം ഓർമ്മദിനമായി ആചരിച്ചു. കോൺഗ്രസ്സ് പ്രസ്ഥാനത്തെ കേരളത്തിൽ വെള്ളവും വളവും നൽകി വളർത്തി വലുതാക്കിയ ധീഷണാശാലിയായ നേതാവാണ് കരുണാകരനെന്ന് യോഗം വിലയിരുത്തി. 70 കളിലെ നക്സൽ പ്രസ്ഥാനത്തെ കേരളത്തിൽ നിന്നും തുടച്ച് നീക്കാൻ നേതൃത്വം നൽകിയ കരുണാകരനെന്ന ആഭ്യന്തരമന്ത്രിക്ക്, കേരളം നൽകിയ സംഭാവനയാണ് 77 ലെ സമ്പൂർണ്ണ പാർലമെന്റ് വിജയമെന്ന് അഭിപ്രായപ്പെട്ടു.
അബുദാബി മലയാളി സമാജത്തിൽ വച്ച് നടന്ന അനുസ്മരണ പരിപാടികളിൽ,ഇൻകാസ് അബുദാബി നിയുക്ത പ്രസിഡന്റ് എ . എം . അൻസാർ അദ്യക്ഷത വഹിച്ചു ട്രഷറർ നിബുസാം ഫിലിപ് സ്വാഗതവും യാസർ നന്ദിയും പറഞ്ഞു. മലയാളി സമാജം ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് അനുസ്മരണ പ്രഭാഷണം നടത്തി.
ഇൻകാസ് കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി. എം. നിസ്സാർ, ജില്ലാപ്രസിഡന്റുമാരായ ഷാജികുമാർ, രാജേഷ് മഠത്തിൽ, ഭാരവാഹികളായ അനീഷ് ചലിക്കൽ,ഭദ്രകുമാർ, ഷാജഹാൻ ഹൈദരലി, അമീർ കല്ലമ്പലം, ഓസ്റ്റിൻ, ചാറ്റർജി കായംകുളം,അനിൽകുമാർ, വിഷ്ണു, റിയാസ് പി.ടി എന്നിവർ സംസാരിച്ചു.

![]()
