മക്ക: കേരള ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ ഹജ്ജിനെത്തിയ മൂവാറ്റുപുഴ സ്വദേശിനി മക്കയിൽ നിര്യാതയായി.മൂവാറ്റുപുഴ മുഴവൂർ സ്വദേശി എളത്തൂകുടിയിൽ സൈനബ കമറുദ്ദീൻ (56) ആണ് മരിച്ചത്. അസുഖബാധയെ തുടർന്ന് മക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.വിവരമറിഞ്ഞ് സൗദിയിൽ ജോലി ചെയുന്ന മകൻ മക്കയിൽ എത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ കബറടക്കുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് കാപ്റ്റൻ ഗഫൂർ പുന്നാട് അറിയിച്ചു.
![]()
