ന്യൂ ഡൽഹി:ടി 20 ലോകകപ്പില്‍ കിരീടം ചൂടിയതിനു പിന്നാലെ ഈ ഫോര്‍മാറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും സ്റ്റാർ ആൾ റൗണ്ടർ ജഡേജയും.
ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ രാജകീയ വിടവാങ്ങല്‍. ‘ടി20യിലെ ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ നിന്ന് വിടപറയാനുള്ള മികച്ച സമയമാണിത്. ഈ ഫോര്‍മാറ്റിലെ എല്ലാ നിമിഷത്തേയും ഞാന്‍ സ്നേഹിക്കുന്നു. എന്തായിരുന്നോ എനിക്ക് വേണ്ടത് അത് ലഭിച്ചിരിക്കുകയാണ്’ രോഹിത് ശര്‍മ പറഞ്ഞു.
2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു രോഹിത്തിന്റെ അരങ്ങറ്റം. എന്നാല്‍ ആദ്യ ഇന്നിങ്സ് ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു. അവര്‍ക്കെതിരേ കളിച്ച് തന്നെ വിരമിക്കാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ടി20 ഫോര്‍മാറ്റിലെ റണ്‍വേട്ടക്കാരിലെ മുന്‍നിരക്കാരനായാണ് രോഹിത് പടിയിറങ്ങുന്നത്. 159 മത്സരത്തില്‍ നിന്ന് 4231 റണ്‍സാണ് അദ്ദേഹം നേടിയത്. 32.05 ശരാശരിയും 140.89 സ്ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.അഞ്ച് സെഞ്ച്വറികള്‍ അദ്ദേഹം നേടി. അന്താരാഷ്ട്ര ടി20യിലെ സെഞ്ച്വറി വേട്ടക്കാരില്‍ രോഹിത്താണ് ഒന്നാമന്. ഏറ്റവും മനോഹരമായ നേട്ടത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ രോഹിത്തിനായി. കപില്‍ ദേവിനും എംഎസ് ധോണിക്കും ശേഷം ഇന്ത്യക്ക് ഐസിസി ട്രോഫി നേടിക്കൊടുക്കുന്ന നായകനാവാന്‍ രോഹിത് ശര്‍മക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ തലയുയര്‍ത്തി രോഹിത്തിന് മടങ്ങാം.
കോലിയുടെ അന്താരാഷ്ട്ര ടി20 കരിയറെടുക്കുകയാണെങ്കില്‍ 125 മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ 117 ഇന്നിങ്സുകളില്‍ നിന്നും 48.69 ശരാശരിയില്‍ 4188 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 137.04 സ്ട്രൈക്ക് റേറ്റോടെയാണിത്. 38 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരേയാണ് ഓപ്പണറായി ഇറങ്ങി കോലി കന്നി സെഞ്ച്വറി കണ്ടെത്തിയത്.
ഇന്ത്യക്കു വേണ്ടി എന്റെ അവസാനത്തെ ടി20 മല്‍സരമായിരിക്കും ഇത്. ഞാന്‍ കളിച്ച അവസാനത്തെ ടി20 ലോകകപ്പും ഇതു തന്നെയാണ്. ഞാന്‍ ഇതു പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു, ഇതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഐസിസി ടൂര്‍ണമെന്റ് ജയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു, കപ്പുയര്‍ത്താന്‍ ആഗ്രഹിച്ചുവെന്നും കോലി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.
ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് രവീന്ദ്ര ജഡേജ യും വിരമിക്കുന്നതായി അറിയിച്ചത്. ഹൃദയം നിറഞ്ഞ നന്ദിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിനോട് വിടപറയുകയാണ്. അഭിമാനത്തോടെ കുതിച്ചുമുന്നേറുന്ന ഒരു കുതിരയെ പോലെ എന്റെ ഏറ്റവും മികച്ചത് ഞാന്‍ രാജ്യത്തിന് വേണ്ടി എപ്പോഴും നല്‍കിയിട്ടുണ്ട്.
‘ലോകകപ്പ് സ്വന്തമാക്കുക എന്നത് എപ്പോഴും ഒരു സ്വപ്നമായിരുന്നു. എന്റെ ടി20 കരിയറിന്റെ ഏറ്റവും അത്യുന്നതിയായിരുന്നു ലോകകപ്പ് നേട്ടം. എല്ലാ ഓര്‍മ്മകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി’, രവീന്ദ്ര ജഡേജ കൂട്ടിച്ചേര്‍ത്തു.
74 ടി20 മത്സരങ്ങളിൽ നിന്നും 21.05 ശരാശരിയാണ് ബാറ്റിങിൽ ജഡേജയ്ക്കുള്ളത്. 127.16 സ്ട്രൈക്ക് റേറ്റിൽ515 റൺസും താരം നേടിയിട്ടുണ്ട്.ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ 13 എന്ന ഇക്കോണമിയിൽ 54 വിക്കറ്റുകളും ടി 20 ഫോമാറ്റിൽ നേടിയിട്ടുണ്ട്.
ടി20യില്‍ ഇന്ത്യയുടെ അടുത്ത തലമുറ വരേണ്ട സമയമാണിത്. രണ്ടു വര്‍ഷത്തെ സൈക്കിളാണിത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ചില അദ്ഭുതപ്പെടുത്തുന്ന താരങ്ങളുണ്ട്. ടി20 ഫോര്‍മാറ്റില്‍ അവര്‍ ടീമിനെ മുന്നോട്ടു നയിക്കുകയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവര്‍ അതു ചെയ്യുന്നത് ഐപിഎല്ലില്‍ നമ്മള് കാണുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ പതാക അവര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നതില്‍ സംശയവുമില്ല.
T20 മത്സരങ്ങളിൽ നിന്നും വിടവാങ്ങുന്ന മൂന്ന് ഇതിഹാസ താരങ്ങൾ ക്കു പകരം ആളെ കണ്ടെത്തുക ടീം ഇന്ത്യക്കു എളുപ്പമാകില്ല.
ഇന്ത്യൻ നായകൻ രോഹിത് ശർമ, സൂപ്പർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി ഒപ്പം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ
അവസരത്തിനൊത്ത് അവശ്യഘട്ടങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പ്രാപ്തരായ മൂന്നുപേരുടെയും അസാന്നിധ്യം ആരാധകർക്കിടയിൽ വലിയ വിഷമമാണ് ഉണ്ടാക്കുവാൻ പോകുന്നത്. പുതു നിര താരങ്ങൾ കടന്നു വരുന്നതിനുവേണ്ടി അവർക്ക് വഴിവെക്കാൻ ഇവർ ഒഴിഞ്ഞു കൊടുക്കുകയാണ്. അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച് ഏവരെയും ത്രസിപ്പിച്ച ഭാരതത്തിന്റെ അഭിമാന താരങ്ങൾക്ക് ബിഗ് സല്യൂട്ട്.
![]()
