ദോഹ :സംസ്കൃതി ഖത്തർ, ഹമദ് മെഡിക്കൽ ബ്ലഡ് ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ വക്റ ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ബ്ലഡ് ബാങ്ക് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിർവഹിച്ചു.സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സോഷ്യൽ സർവിസ് കൺവീനർ ഒ.കെ. സന്തോഷ്, ട്രഷറർ അപ്പു കവിണിശ്ശേരിയിൽ, വൈസ് പ്രസിഡന്റുമാരായ എസ്.ജി. നിതിൻ, സുനീതി സുനിൽ, സെക്രട്ടറിമാരായ ബിജു പി. മംഗലം, അർച്ചന, അബ്ദുൽ അസീസ്, കേന്ദ്രകമ്മിറ്റിയംഗം അഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റയാൻ യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹ്സിൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ യൂനിറ്റ് സെക്രട്ടറി സതീഷ് കണ്ണൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഇംതിയാസ് നന്ദിയും പറഞ്ഞു. വനിതകൾ ഉൾപ്പെടെ 150ഓ പേർ രക്തംദാനം ചെയ്തു. രക്തദാതാക്കൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ കൈമാറി. റയ്യാൻ യൂനിറ്റ് അംഗങ്ങളായ നബീൽ, സുനിൽ, പ്രതീഷ്, സിദ്ദീഖ്, രഞ്ജിത്ത്, ഫസ്ലു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
![]()
