റിയാദ് : കസവ് “ഇശൽ പെയ്യും രാവ് “മാപ്പിള പാട്ട് ഗ്രാൻഡ് ഫിനാലെയിൽ ജൂനിയർ വിഭാഗത്തിൽ മലപ്പുറം മോങ്ങം സ്വദേശി അനീഖ് ഹംദാൻ ജേതാവ്.

വാശിയേറിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തന്റെ ഇമ്പമേറിയ സ്വരം കൊണ്ടും ശൈലി കൊണ്ടും ശ്രോതാക്കളുടെ പിന്തുണ ആദ്യാവസാനം വരെ അനീഖിനുണ്ടായിരുന്നു. അൽ ആലിയാ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ഈ അനുഗ്രഹീത ഗായകൻ.
മുനീർ ഹംദാൻ- തസ്നിയ ദമ്പതി കളുടെ മകനാണ്.
![]()
