മനാമ: സൗദിയില്‍ നിന്ന് ബഹറിനിൽ എത്തിയ മലയാളി സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു.ആലപ്പുഴ കൊമ്മാടി സ്വദേശി രവീന്ദ്രന്റെ മകന് അരുണ്‍ രവീന്ദ്രനാണ് (48) മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ വെച്ചാണ് അപകടമുണ്ടായത്. സൗദി അല്‍ഖോബാറിലെ റിസായത് ഗ്രൂപ്പിലെ നാഷനല്‍ കോണ്ട്രാക്റ്റിംഗ് കമ്പനിയിലെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജര്‍ ആയിരുന്നു. അല്‍കോബാര്‍ നവോദയ സാംസ്കാരികവേദി യൂനിറ്റംഗമായിരുന്നു.
ഭാര്യ: ഐശ്വര്യ. രണ്ടു കുട്ടികള്‍. മാതാവ്: പരിമള (റിട്ട. തഹസില്‍ദാര്‍). രണ്ടു സഹോദരിമാരുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐ.സി.ആര്.എഫ് സഹായത്തോടെ പുരോഗമിക്കുന്നു.
![]()
