റിയാദ്:ഷിഫയിലെ തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഷിഫ മലയാളി സമാജം ഉദര സംബന്ധമായ രോഗത്താൽ റിയാദിൽ ശസ്ത്രക്രിയക്ക് വിധേയയനായ തൃശ്ശൂർ സ്വദേശി പ്രകാശിനുള്ള ചികിത്സ സഹായം മാധ്യമപ്രവർത്തകനായ സുലൈമാൻ ഊരകം കൈമാറി.കഴിഞ്ഞ ഇരുപത് വർഷമായി വെൽഡിങ് വർക്ക് ഷോപ്പ് തൊഴിലാളിയാണ് പ്രകാശ്.
ഹൃദയ സംബന്ധമായ ചികിത്സയിൽ നാട്ടിൽ കഴിയുന്ന ശാസ്താംകോട്ട സ്വദേശിയും മെക്കാനിക്ക് വർഷോപ്പ് തൊഴിലാളിയുമായ പി വി കുമാർ സഹായം രക്ഷാധികാരി മോഹനൻ കരുവാറ്റ കൈമാറി. പ്രസിഡൻറ് ഫിറോസ് പോത്തൻകോട്, സെക്രട്ടറി പ്രകാശ് ബാബു വടകര, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി ,മുജീബ് കായംകുളം, വർഗീസ് ആളുക്കാരൻ ,ബാബു കണ്ണോത്ത് ,ബിജു മടത്തറ , സുനിൽ പൂവത്തുങ്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
