ബഹ്റൈൻ :നിരന്തരമായി പ്രവാസികൾക്ക് എക്കാലത്തും അവധിക്കാലത്ത് എടുക്കാൻ കഴിയാത്ത ഭാരമായി നിൽക്കുന്ന എയർലൈൻസ് വർദ്ധന കൂടുന്നതിനിടെ പ്രവാസികൾക്ക് ഇരുട്ടടിയായി തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ കൂട്ടുന്നതിനെതിരെ ജി.എം.എഫ്. ചെയർമാൻ റാഫി പാങ്ങോട്, പ്രസിഡൻ്റ് ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി സന്തോഷ് കെ. നായർ എന്നിവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സ്വകാര്യവൽക്കരിച്ച എയർപോർട്ടുകൾ ഇത്തരം രീതിയിൽ പ്രവാസികളെ പീഡിപ്പിക്കുന്ന പ്രവണതകൾ അവസാനിപ്പിക്കുക,
അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്കുകൾ മിതവൽക്കരിക്കുക, പ്രവാസികളുടെ ഉന്നമനത്തിനായുള്ള സംവിധാനങ്ങൾ ഇതര സർക്കാരുകൾ നടപ്പിലാക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു.
![]()
