ഷാർജ :എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എം ജി സി എഫ് അംഗങ്ങളുടെ കുട്ടികളേയും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രഭാകരൻ പന്ത്രോളി,ജനറൽ സെക്രട്ടറി ഗഫൂർ പാലക്കാട്, ട്രഷറർ ജോർജ് ആൻ്റണി എന്നിവർ സംസാരിച്ചു.
അസോസിയേഷൻ ശ്രീപ്രകാശ് പുറയത്ത്(ജനറൽ സെക്രട്ടറി), ഷാജി ജോൺ(ട്രഷറർ ), പ്രദീപ് നെന്മാറ(വൈസ് പ്രസിഡണ്ട്), ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ മാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ഹരിലാൽ(ഓഡിറ്റർ), മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീർ , പ്രഭാകരൻ പയ്യന്നൂർ, അബ്ദുമനാഫ് മാട്ടൂൽ, അനീഷ് എൻ.പി,മധു ഏ.വി. നസീർ കുനിയിൽ തുടങ്ങിയവർ പങ്കെടുത്തു.
![]()
