മനാമ :ബഹ്റൈനിൽ അതിശക്തമായി ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ രണ്ട് മാസത്തേയ്ക്കാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ച മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.നിയമലംഘനം നടത്തുന്നവർക്ക് 500 ബഹ്റൈൻ ദിനാർ മുതൽ 1000 ദിനാർ വരെ പിഴയും മൂന്ന് മാസം വരെ തടവും ചുമത്തും.
![]()
