റിയാദ് : റിയാദ് കിങ് അബ്ദുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിസ്റ് ടെർമിനലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യു പി സ്വദേശിക്ക് തുണയായി റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകർ.ഉത്തർ പ്രദേശ് മഹാരജ്കഞ്ച് സ്വദേശി ഇന്ദ്രദേവ് എന്ന യുവാവിനാണ് സാമൂഹിക പ്രവർത്തകർ തുണയായത്. നജ്റാനിൽ മെയ് മാസം പിതൃ സഹോദരന്റെ മകൻ വഴി ഹൌസ് ഡ്രൈവറായും ഒപ്പം ആടിനെ പരിപാലിക്കുന്ന ജോലിക്കായി എത്തിയതാണ് പക്ഷെ ഒരാഴ്ചക്കുള്ളിൽ തന്നെ മാനസിക നില തകർന്ന ഇന്ദ്രദേവിനെ നജ്റാനിൽ നിന്ന് റിയാദ് വഴി ഡൽഹിക്ക് കയറ്റി വീടുകയായിരുന്നു.ട്രാൻസിറ്റ് ടെർമിനലിൽ നിരോധിത മേഖലയിൽ കടക്കാൻ ശ്രമിക്കുകയും സുരക്ഷ ഉദ്യോഗസ്ഥനുമായി സംസാരമുണ്ടാകുകയും ചെയ്തതിനെ തുടർന്ന് നാസ് എയർ വെയ്സ് യാത്ര നിഷേധിച്ചു. തുടർന്ന് എയര്‍പോര്‍ട് മാനേജർ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് യുവാവിനെ ഏറ്റെടുത്തു മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി കൊണ്ടുപോയി.തുടർന്ന് ബത്ഹായിലെ ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു.ഒരാഴ്ച കൊണ്ട് സാധാരണ അവസ്ഥയിലേക്ക് എത്തിയ യുവാവിനെ എംബസിയുടെ സഹായത്താൽ ഡൽഹിയിലേക്ക് കായംകുളം ഓച്ചിറ സ്വദേശി ഷിജു സുൽത്താന്റെ കൂടെ കൂട്ടി അയക്കുകയും ചെയ്തു.ചികിത്സ ചിലവ് ,ടിക്കറ്റ് ,ഹോട്ടൽ റൂം വാടക അടക്കം എല്ലാ ചിലവും എമ്ബസി നൽകി.
ശിഹാബ് കൊട്ടുകാടിനൊപ്പം കബീർ പട്ടാമ്പി(ഡബ്ലിയു എം എഫ്), മുജിബ് കായംകുളം(ഹെല്പ് ഡസ്ക് /പി എം എഫ് ), റഹൂഫ് പട്ടാമ്പി, ശംസുദ്ധീൻ തടത്താനാട്ടുകര(പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ),മനോജ്, സിബിൻ ജോർജ്ജ്, നാസർ വണ്ടൂർ (എംബസി വോളന്റിയർ) എന്നിവർ ഉണ്ടായിരുന്നു.ഇന്ത്യൻ എംബസി ഡി സി എം അബു മാത്തൻ ജോർജ്ജ്,എംബസി കമ്മ്യൂണിറ്റി വെൽഫെയർ ഓഫിസർ മൊയ്ൻ അക്തർ,വെൽഫെയർ വിഭാഗം ജീവനക്കാരായ ഷറഫ്, ഹരി, എംബസി പ്രോട്ടോകോൽ സ്റ്റാഫ് സത്താർ, എയര്‍പോര്‍ട് എയർ ഇന്ത്യ സൂപ്പർവൈസർ റഫീഖ്, എയർ ഇന്ത്യയിലെ ഹമീദ് മുഹമ്മദ്, കാജ എന്നിവർ ആദ്യവസാനം വരെ ഈ കാരുണ്യ പ്രവർത്തിക്കു പിന്തുണയായി സഹായത്തിനുണ്ടായിരുന്നു.

![]()
