ദോഹ : കണ്ണൂർ എയർപോർട്ടിന് “പോയിന്റ് ഓഫ് കാൾ ഫെസിലിറ്റി”ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലന്നു കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്ഗ്ലോബൽ പാസ്സഞ്ചേഴ്സ് വാരവാഹി എം പി സലിം അറിയിച്ചു .ഇങ്ങനെ ഒരു “പോയിന്റ് ഓഫ് കാൾ ഫെസിലിറ്റി” ലഭിച്ചുവെന്ന് ചില വാർത്തകൾ വന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരിക്കുന്നു അദ്ദേഹം.
2024 മെയ് 28 നു ഏതോ ഓൺലൈൻ വാർത്തയുടെ അടിസ്ഥാനത്തിൽ ഒരു വാർത്ത പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്, കണ്ണൂർഎയർപോർട്ടിന് “പോയിന്റ് ഓഫ് കാൾ ഫെസിലിറ്റി” ലഭിച്ചുവെന്ന്, എന്നാൽ മുഖ്യ ധാരാ മാധ്യമങ്ങളിളൊന്നും ഇത് സംബന്ധിച്ച വാർത്തകൾ ഇല്ല, കണ്ണൂർ എയർപോർട്ട് അധികൃതരുമായി ഞാൻ സംസാരിച്ചിരുന്നു അവർക്കും ഇത് വരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല അത് പോലെ എയർപോർട്ട് ഡയറക്ടറുമായും സംസാരിച്ചുവെന്നും ഏതായാലും ശുഭപ്രതീക്ഷയിലാണെന്നും എം പി സലിം പറഞ്ഞു.2023 ജൂൺ 5 ആം തിയതി ആണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്ഗ്ലോബൽ പാസ്സഞ്ചേഴ്സ് എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ് ആരംഭിച്ചത്. അതോടൊപ്പം രണ്ടാമതൊരു ഗ്രൂപും ആരംഭിക്കേണ്ടി വന്നു. പ്രസ്തുത ഗ്രൂപുകളിൽ നോർക്ക വൈസ് ചെയർമാൻ, കണ്ണൂർ എയർപോർട്ട് ഡയറക്ടർ, നോർക്ക ഡയറക്ടർ, മുൻ വ്യോമയാന മന്ത്രി, കേന്ദ്ര വിദേശ കാര്യ ഓഫിസ് ഉദ്യോഗസ്ഥർ, പ്രവാസി സംഘടന നേതാക്കൾ, ലോക കേരളസഭ അംഗങ്ങൾ, മുൻ അംബാസിഡർ എന്നിങ്ങനെ പല വ്യക്തിത്വങ്ങളും അടങ്ങിയതയാണ്, ഈ കാലയളവിൽ കേരള, കർണാടക, പോണ്ടിച്ചേരി സംസ്ഥാന മുഖ്യ മന്ത്രിമാർക്കും, എം പി മാർക്കും, കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വിദേശ കാര്യ മന്ത്രി, വിദേശ കാര്യ സഹ മന്ത്രി, മുൻ
വ്യോമയാന മന്ത്രി സി എം ഇബ്രാഹിം, എന്നിവർക്ക് നിവേദനങ്ങൾ അയച്ചു കൂടാതെ 2023 സെപ്തംബര് 7 നു കേന്ദ്ര പാർലമെൻററി കാര്യ കമ്മിറ്റി ചെയർമാൻ വിജയ് സായി റെഡ്ഡി എം പി ക്കും കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് നേരിട്ട് നിവേദനം നൽകുകയും ചെയ്തിരുന്നു.
![]()
