തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന സൈത്തൂൻ അക്കാദമിയിലെ ഹയർ സെക്കൻഡറി, ബിരുദ പഠന സിലബസുകളില്‍ കാന്തപുരം എ പി അബൂബകർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവം’ ഉള്‍പ്പെടുത്തും. വിദ്യാർഥികളില്‍ സേവന മനസ്സും ആത്മാർപ്പണവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്തപുരത്തിന്റെ ആത്മകഥ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് . എസ് എസ് എല്‍ സി, പ്ലസ് ടു എന്നിവക്ക് ശേഷം മതപഠനത്തോടൊപ്പം സിവില്‍ സർവീസ് കേന്ദ്രീകൃതമായി വിദ്യാഭ്യാസം നല്കുന്ന സ്ഥാപനമാണ് സൈത്തൂന്‍ അക്കാദമി
![]()
