അജ്മാൻ: മലപ്പുറംതൂത തെക്കേപ്പുറത്തെ കണ്ടപ്പാടി യുസുഫ് ഹാജിയുടെ മകൻ മുഹമ്മദ് ഷഫീഖ് (35) അജ്മാനിൽ നിര്യാതനായി. അജ്മാനിൽ വെജിറ്റബിൾ ഷോപ്പ് നടത്തുകയായിരുന്ന ഷഫീഖ് പനി ബാധിച്ച് ചികിസയിലായിരുന്നു. അഞ്ചു മാസം മുമ്പാണ് ജേഷ്ഠൻ ഷാനവാസ് അലി ഷാർജയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. മുതിരമണ്ണയിലെ വെങ്ങാടൻ സഫിയയാണ് മാതാവ്.ഭാര്യ :സമീന. മക്കൾ:ഫാത്തിമ, മുഹമ്മദ് ഫൈസാൻ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
![]()
