റിയാദ്: സൗദി അറേബിയയിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായ നിയോം ഗിഗാ സിറ്റി സൈറ്റിൽ 24 മണിക്കൂറും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്തിന് ഏകദേശം 1,40,000 തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്ന് നിയോം സി.ഇ.ഒ നദ്മി അൽ നസ്ർ പറഞ്ഞു. ചൊവ്വാഴ്ച റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ നടന്ന ഗ്രേറ്റ് ഫ്യൂച്ചേഴ്സ് സംരംഭ കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയാണ് സി.ഇ.ഒ കണക്കുകൾ പുറത്തുവിട്ടത്. 2025 ഓടെ പ്രോജക്ട്ൽ തൊഴിലാളികളുടെ എണ്ണം രണ്ടു ലക്ഷം ആയി ഉയരുമെന്ന് അൽ നാസർ പറഞ്ഞു. “ഞങ്ങൾക്ക് 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000 മുഴുവൻ സമയ ജീവനക്കാരുണ്ട്,” NEOM മേധാവി പറഞ്ഞു.വിഷൻ 2030-ൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ രാജ്യത്തിലെ പ്രധാന പദ്ധതികളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ ക്കുറിച്ചും അൽ-നസ്റിൻ്റെ പറഞ്ഞു. ഖിദ്ദിയ, ദിരിയ, ചെങ്കടൽ, നിയോം പ്രോജക്ടുകളുടെ തലവന്മാർ സെഷനിൽ സംസാരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികൾക്ക് NEOM മികച്ച ബിസിനസ്സ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അൽ-നസ്ർ ഉറപ്പ് നൽകി.
![]()
