റിയാദ്: രാജ്യത്തെ ട്രെയിൻ യാത്രികർ ജനലിലൂടെയോ വാതിലിലൂടെയോ കൈയോ തലയോ മറ്റ് ശരീര ഭാഗങ്ങളോ പുറത്തിട്ടാല്‍ അത് 20,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുമെന്ന് സഊദി ഗതാഗത മന്ത്രാലയം അറിയിച്ചു. സഊദി ഗതാഗത മന്ത്രാലയം തയ്യാറാക്കിയ പുതിയ നിയമത്തിന്റെ കരടിലാണ് ഈ വ്യവസ്ഥയുള്ളത്. ആദ്യ തവണ കൈകാലുകള്‍ പുറത്തിട്ടാല്‍ 300 റിയാലാണ് പിഴയെന്ന് സഊദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. രണ്ടാം തവണ ചെയ്താല്‍ 600 റിയാലും മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ 900 റിയാലും പിഴ ഈടാക്കും. എന്നാല്‍ ഒരു വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ കുറ്റം ചെയ്താല്‍ 20,000 റിയാലായി പിഴ വര്‍ധിക്കും. എന്നു മാത്രമല്ല, ആ വര്‍ഷം റെയില്‍വേ സേവനങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്യും.
![]()
