തിരുവനന്തപുരം:
ലോക കേരള സഭാ നാലാം പതിപ്പ് ജൂണ്‍ 13 മുതല്‍ 15 വരെ നടക്കും.സഭയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാന മന്ത്രിമാരായ ജി.ആര് അനില്‍, വി. ശിവന്‍കുട്ടി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷണന്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവർ രക്ഷാധികാരികളും
സമിതിയുടെ ചെയര്‍മാനായി ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം.എല്‍.എ യേയും വൈസ് ചെയര്മാന്മാരായി സലീം പളളിവിള (പ്രവാസി കോണ്‍ഗ്രസ്സ്), ശ്രീകൃഷ്ണ പിളള (പ്രവാസി സംഘം), എം.നാസര്‍ പൂവ്വച്ചല്‍, കെ.പി മുഹമ്മദ് കുട്ടി എന്നിവരെയും കണ്‍വീനറായി പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ കെ. സി.സജീവ് തൈയ്ക്കാടിനെയും തിരഞ്ഞെടുത്തു. 25 അംഗ നിർവ്വാഹക സമിതിയെയും തിരഞ്ഞെടുത്തു.
തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷണന് അധ്യക്ഷത വഹിച്ചു. ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം. എല്‍. എ മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ സഹീദ്, പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ കെ. സി.സജീവ് തൈയ്ക്കാട് എന്നിവര്‍ പ്രസംഗിച്ചു.

![]()
