ദോഹ : ഖത്തറിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മായി രൂപീകരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ -ഖത്തർ ( മെജസ്റ്റിക് -മലപ്പുറം ) മെഗാ ലോഞ്ചിന്റെ വിജയത്തിനായി സംഘാടക സമിതി രുപീകരിച്ചു .
സംഘാടക സമിതി രുപീകരണ യോഗം പ്രസിഡന്റ് നിഹാദ് അലിയുടെ അധ്യക്ഷതയിൽ മെജസ്റ്റിക് ഉപദേശക സമിതി ചെയർമാൻ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാനായി ഹൈദർ ചുങ്കത്തറയെയും ജനറൽ കൺവീനറായി നിഹാദ് അലിയെയും തെരെഞ്ഞെടുത്തു .
കൺവീനർമാരായി വിനോദ് പുത്തൻവീട്ടിൽ, മുനിഷ് എ സി, സന്ദീപ് ഗോപിനാഥ് , ജാൻസി റാണി, റിയാസ് അഹമ്മദ്, ജിതിൻ ചാക്കോത്ത്, ഷാഫി പാറക്കൽ , ആഷിഖ് എ കെ ,സലാം സി എ, അഷറഫ് വാകയിൽ, ഇസ്മയിൽ ,സൽമാൻ മഞ്ചേരി , മുഹമ്മദ് സുജീർ , ലുത്ഫി കലമ്പൻ , മൻസൂർ, പൂളക്കൽ മുസ്തഫ ,നൗഷാദ് അലി , ശീതൾ പ്രശാന്ത്, ആര്യ ഉണ്ണി ,സജ്ന സാക്കി, നൗഫിറ ഹുസൈൻ, സാബിർ അഹമ്മദ്, ദിൽഷാദ് മേലാറ്റൂർസൈമൺ മൂത്തേടം ,സുരേന്ദ്രൻ എ എം ,റഹ്മത്തുള്ള എന്നിവരെയും ഇവരുടെ നേതൃത്വത്തിൽ 70 ഓളം പേരടങ്ങുന്നവിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു .
മെയ്-30,31 തീയതികളിലായി ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് മെഗാ ലോഞ്ച്.നാട്ടിൽ നിന്നുള്ള സാംസ്കാരിക സമൂഹ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.കലാസ്വാദകർക്കായി കേരളത്തിലെ പ്രശസ്ത ബാൻഡ് നയിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും .
യോഗത്തിൽ മെജസ്റ്റിക് ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചാക്കോത്ത് നന്ദിയും പറഞ്ഞു.
![]()
