കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷൻ അംഗങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. ഏപ്രിൽ 18-19 വ്യാഴം വെള്ളി ദിവസങ്ങളിൽ കബ്ദിൽ ശാലയിൽ 150 ഓളം ആളുകൾ പങ്കെടുത്ത പിക്നിക്കിൽ കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർക് വരെ മറക്കാൻ കഴിയാത്ത ഒരു അനുഭൂതി ഉണർത്തികൊണ്ട് വയനാടിന്റെ ശീതളിമയാർന്ന അന്തരീക്ഷം പോലെ ഈ മരുഭൂവിലും ഏവരുടെയും മനസിനുള്ളിൽ ചെറു ചാറ്റൽ മഴയുടെ നനവ് പടർത്തി ഒരു രാവും പകലും നീളുന്ന ആഘോഷങ്ങൾക് തുടക്കം കുറിച്ചു.
ഇടവേളകളില്ലാതെ വൈവിധ്യവും,വ്യത്യസ്തതയുമാർന്ന ഗെയിമുകളും, പ്രോഗ്രാമുകളുമായി പങ്കെടുത്ത എല്ലാവരും ആടിയും പാടിയും ഉള്ളിലൊതുക്കിയ ജോലി ഭാരത്തെയും, മറ്റ് മാനസിക പിടിമുറുക്കങ്ങൾക്കും നല്ലൊരു അയവ് വരുത്തി കിട്ടിയ അവസരം വിനിയോഗിച്ചു.
പിക്നിക്കിനു പ്രസിഡണ്ട് ജിനേഷ് ജോസും കൺവീനർ ജിജിൽ മാത്യുവും മറ്റു കമ്മിറ്റിക്കാരും നേതൃത്വം നൽകി സെക്രട്ടറി മേനിഷ് വാസ് സ്വാഗതവും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു. കൺവീനർ ജിജിൽ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന വിവിധയിനം ഗെയിംസുകളും മറ്റു പ്രോഗ്രാമുകളും കൃത്യമായ ഇടവേളകളിൽ നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണങ്ങളും ആളുകളെ കൂടുതൽ ഉന്മേഷഭരിതരാക്കി.
രക്ഷാധികാരി ബാബുജി ബത്തേരിയും, മീഡിയ കൺവീനർ മുബറാക് കമ്പ്രത്, എക്സികൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
![]()
