റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖ് (47) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെ ബാത്റൂമിൽ കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേൾക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയിൽ പന്ത്രണ്ട് കുത്തികെട്ടുകൾക്ക് ശേഷം സുഹൃത്ത് റൂമിൽ കൊണ്ട് ആക്കി ജോലിക്ക് പോയി. മൂന്ന് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം തിരികെ എത്തിയപ്പോൾ നിലത്തു വീണു കിടക്കുന്നതാണ് കണ്ടത്.
ജൂൺ രണ്ടിന് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുൽ റസാഖ്, റുക്കിയ എന്നിവരുടെ മകനാണ. ഭാര്യ: ഷിബിന, മക്കൾ:
ദിയ സജീവ്, നിദ ഫാത്തിമ.
![]()
