തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു തീ പാറുന്ന മത്സരം. മുന്നണികൾ ഒന്നിനൊന്നു മത്സരിച്ചാണ് പ്രചരണം നടത്തുന്നത്. ഇടതു പക്ഷത്തു പന്ന്യൻ രവീന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി നിലവിലെ എം.പി യുമായ ശശി തരൂരും എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമാണ് മത്സര രംഗത്ത് മുന്നിലുള്ളവർ. ഇവർക്ക് പുറമെ ചില ചെറു കക്ഷികളുടെ സ്ഥാനാർത്ഥികളും സ്വതന്ത്രരും മത്സര രംഗത്തുണ്ട്. മത്സരം തീ പാറുന്ന തരത്തിലാണ് നഗരം. മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പ്രചരണം ചൂട് പിടിച്ചിട്ടുണ്ട്. നിലവിലെ എം.പി. ശശി തരൂരിനാണ് മുൻതൂക്കം എങ്കിലും എൻ.ഡി.എ സ്ഥാനാർഥി പ്രചരണ രംഗത്ത് മുന്നിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന എൻ.ഡി.എ സീറ്റ് പിടിക്കാനുള്ള ഓട്ടത്തിലാണ്. തീര ദേശത്തെ വോട്ടുകളാകും വിധി നിർണയിക്കുക. ഇരു സ്ഥാനാർത്ഥികൾക്ക് വെല്ലുവിളി ഉയർത്തി പന്ന്യൻ രവീന്ദ്രൻ പ്രചരണത്തിൽ തലസ്ഥാന നഗരിയിൽ നിറഞ്ഞു നിൽപ്പുണ്ട്.
![]()
