പൊന്നാനി: രാജ്യവ്യാപകമായി സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും നിയമ ലംഘനങ്ങൾക്കും അറുതിവരുത്തുവാനും വനിതകളുടെ പുരോഗതിക്കും ക്ഷേമത്തിനും ഇന്ത്യാ മുന്നണി അധികാരത്തിലെത്തണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്. ജെ.എം റോഡിൽ നടന്ന യു.ഡി. എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മുൻസിപ്പൽ കൗൺസിലർ എം.പി. സബീറ അദ്ധ്യക്ഷത വഹിച്ചു. ഹരിത നേതാവ് ഹിബ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.
മുൻ നഗരസഭ ചെയർ പേഴ്സൺ പടിഞ്ഞാറകത്ത് ബീവി, എം. അബ്ദുൾ ലത്തഫ്, എൻ. ഫസലുറഹ്മാൻ, യു.കെ. അമാനു, ജലീൽ മുച്ചിക്കൽ, ആലങ്കോട് പഞ്ചായത്ത് മെമ്പർ ആസിയ ഇബ്രാഹിം, നസീം അറക്കൽ എന്നിവർ പ്രസംഗിച്ചു.
![]()
